"ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്"; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് മോഹൻ ഭാഗവത്

ബംഗ്ലാദേശിലെ കലാപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭാഗവത് പറഞ്ഞു.
India a Hindu nation says Mohan Bhaawat

മോഹൻ ഭാഗവത്

Updated on

കോൽക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും രാഷ്‌ട്രീയ സ്വയം സേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്. പശ്ചിമബംഗാളിലെ സയൻസ് സിറ്റി ഓഡിറ്റോറിയത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ കലാപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭാഗവത് പറഞ്ഞു.

ബംഗ്ലാദേശിലെ ഹൈന്ദവ ന്യൂനപക്ഷം അവരുടെ സുരക്ഷയ്ക്കായി ഒരുമിച്ച് നിൽക്കണം. ആഗോള തലത്തിൽ ഹൈന്ദവർ ഒന്നിച്ചു നിന്നാൽ മാത്രമേ ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സഹായം നൽകാൻ സാധിക്കുകയുള്ളൂ.

അതേ സമയം ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റം പശ്ചിമബംഗാളിനെ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com