

അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യ മുന്നണി; ഡിഎംകെയും ആം ആദ്മിയും വിട്ടുനിന്നു
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ യോഗം ഡൽഹിയിൽ പൂർത്തിയായി. ഡിഎംകെയും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും 25 ഓളം പാർട്ടികൾ പങ്കെടുത്തു. ടിവികെയെ യോഗത്തിന് വിളിച്ചിരുന്നെങ്കിലും അവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
തമിഴ്‌നാട് തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സഖ്യം വിട്ടതിന് പിന്നാലെയാണ് ഇന്ത്യാസഖ്യവുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എം.കെ. സ്റ്റാലിന്‍റെ ഡിഎംകെ എത്തിയത്.
യോഗത്തിൽ പ്രധാനമായും 5 കാര്യങ്ങളാണ് തീരുമാനിച്ചത്.
വോട്ട് ചോരി ആരോപണവുമായി ശക്തമായി മുന്നോട്ട് പോവുക
സിബിഎസ്ഇ മൂല്യനിര്‍ണയം വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യവുമായി മുന്നോട്ട് പോവുക
സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കർഷകരുടെ പ്രശ്നം എന്നിവ ചർച്ച ചെയ്യാനായി കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കണം
എല്ലാ 2 മാസം കൂടുമ്പോഴും ഇന്ത്യ സംഖ്യത്തിന്‍റെ യോഗം ചേരണം, അടുത്ത യോഗം ഒക്ടോബർ 8 ന് ഹൈദരാബാദില്‍ ചേരും
മൺസൂൺ സെഷനിൽ എല്ലാം ദിവസവും രാവിലെ യോഗം ചേരണം.