ഭോപ്പാലിൽ ഭരണഘടനാ സംരക്ഷണ മാർച്ച് നടത്താൻ ഇന്ത‍്യാസഖ‍്യം; രാഹുൽ ഗാന്ധി അടക്കമുള്ളവർ പങ്കെടുക്കും

മാർച്ചിൽ ഒന്നര ലക്ഷം പേർ പങ്കെടുക്കുമെന്നാണ് മധ‍്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി വ‍്യക്തമാക്കുന്നത്
INDIA alliance to hold a 'Protect the Constitution' march in Bhopal; Rahul Gandhi and others to participate

ഭോപ്പാലിൽ ഭരണഘടനാ സംരക്ഷണ മാർച്ച് നടത്താൻ ഇന്ത‍്യാസഖ‍്യം; രാഹുൽ ഗാന്ധി അടക്കമുള്ളവർ പങ്കെടുക്കും

Updated on: 

ഭോപ്പാൽ: ഭോപ്പാലിൽ ഡിസംബർ 12ന് ഇന്ത‍്യാസഖ‍്യം സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ മാർച്ചിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ‍്യക്ഷൻ അഖിലേഷ് യാദവ്, മുൻ പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ പങ്കെടുക്കും.

മാർച്ചിൽ ഒന്നര ലക്ഷം പേർ പങ്കെടുക്കുമെന്നാണ് മധ‍്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) വ‍്യക്തമാക്കുന്നത്. ‌ഇതിനായി ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ട് വിട്ടുനൽകണമെന്ന് ആവശ‍്യപ്പെട്ടതായി എംപിസിസി മീഡിയ കോർഡിനേറ്റർ അഭിനവ് ഭരോളിയ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വോട്ട്കൊള്ളയ്ക്കെതിരേയും ഭരണഘടന സംരക്ഷിക്കുന്നതിനും രാജ‍്യവ‍്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു. ജനാധിപത‍്യവും ഓരോ പൗരന്‍റെയും വോട്ടവകാശവും സംരക്ഷിക്കുന്നതാണ് കോൺഗ്രസിന്‍റെ പ്രധാന മുൻഗണനയെന്ന് മധ‍്യപ്രദേശ് കോൺഗ്രസ് അധ‍്യക്ഷൻ ജിതു പട്വാരി പറഞ്ഞു.