ഇത്തവണ ഡിസംബറിന് ചൂടേറും

ഡിസംബറിൽ മാത്രമല്ല ഫെബ്രുവരി വരെയുള്ള ഈ മഞ്ഞുകാലം മുഴുവൻ ഇത്തരത്തിൽ ചൂടേറുമെന്നും റിപ്പോർട്ടുകളിലുണ്ട്.
India likely to face warm December in this year, winter likely to be hot
ഇത്തവണ ഡിസംബറിന് ചൂടേറും
Updated on

ന്യൂഡൽഹി: താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇത്തവണ ഡിസംബറിൽ തണുപ്പു കുറവായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉയർന്ന താപ നില തുടരുകയാണ്. 123 വർഷങ്ങൾക്കിടെ കടുത്ത ചൂട് അനുഭവപ്പെട്ട മാസമാണ് ഇത്തവണത്തെ നവംബർ മാസം. ഇതിനു മുൻപ് 1979ലും 2023ലും മാത്രമാണ് ഇത്രയും കടുത്ത ചൂട് നവംബറിൽ അനുഭവപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെ താപനില ഇപ്പോഴും ഉയർന്ന നിലയിലാണ് തുടരുന്നത്. മഞ്ഞുകാലം തുടങ്ങിയിട്ടും പകൽ സമയങ്ങളിൽ 28 ഡിഗ്രീ സെൽഷ്യസ് വരെയാണ് ഡൽഹിയിലെ താപനില. എന്നാൽ രാത്രിയിൽ ഇത് 13 ഡിഗ്രീ സെൽഷ്യസ് വരെ താഴെ പോകാറുമുണ്ട്. കാലാവസ്ഥാ വിഭാഗം പുറത്തു വിട്ട റിപ്പോർ‌ട്ടുകൾ പ്രകാരം ഈ ഡിസംബറിൽ രാത്രിയിലെയു പകലിലെയും താപനില അൽപ്പം ഉയർന്ന തോതിൽ തന്നെ നില നിൽക്കുമെന്നാണ് പ്രവചനം. ഡിസംബറിൽ മാത്രമല്ല ഫെബ്രുവരി വരെയുള്ള ഈ മഞ്ഞുകാലം മുഴുവൻ ഇത്തരത്തിൽ ചൂടേറുമെന്നും റിപ്പോർട്ടുകളിലുണ്ട്.

എന്നാൽ ദക്ഷിണ മേഖലയിൽ ചെറിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ മേഖലയിലും മധ്യമേഖലയിലും ഉയർന്ന താപനില തുടരും. ശീതതരംഗങ്ങൾ പോലും ചെറിയ തോതിലേ ഉണ്ടാകുകയുള്ളൂവെന്ന് ഐഎംഡി മേധാവി ഡോ. എം. മോഹപത്ര പറയുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവടങ്ങളിൽ സാധാരണയായി 6 ദിവസങ്ങൾ വരെ ശീതതരംഗം നീണ്ടു നിൽക്കാറുണ്ട്. പക്ഷേ ഇത്തവണ അതു പ്രതീക്ഷിക്കേണ്ടെന്നു സാരം.

ദക്ഷിണേന്ത്യയിൽ തെറ്റില്ലാതെ മഴ

ചൂടേറിയ വർഷമായാണ് 2024നെ കണക്കാക്കുന്നത്. സാധാരയേക്കാൾ 1.2 ഡിഗ്രീ സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് വർഷം മുഴുവൻ രാജ്യത്ത് അനുഭവപ്പെട്ടിരുന്നത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കുന്ന വർഷങ്ങളുടെ എണ്ണം കുറഞ്ഞു വരുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 2001നു ശേഷം വളരെ അപൂർവമായാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്. മഴ കുറയുന്നുവെങ്കിലും ചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുന്നുമുണ്ട്. ദക്ഷിണ മേഖലയിൽ ഈ മാസം തെറ്റിലാതെ മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം. എന്നാൽ വടക്കുപടിഞ്ഞാറൻ മേഖലയിൽ മഴ ഉണ്ടാകില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com