'റെഡ് സല്യൂട്ട്'; എകെജി സെന്‍ററിൽ ചെങ്കൊടി പുതച്ച് യെച്ചൂരി|Video

ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
Red salute to yechuri
'റെഡ് സല്യൂട്ട്'; എകെജി സെന്‍ററിൽ ചെങ്കൊടി പുതച്ച് യെച്ചൂരി|Video
Updated on

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിനാി ഡൽഹിയിലെ എകെജി സെന്‍ററിലെത്തിച്ചു. പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എം.എ ബേബി തുടങ്ങിയവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പ്രകാശ് കാരാട്ട് ചെങ്കൊടി പുതപ്പിച്ച് അന്ത്യാഭിവാദ്യം നൽകി.

ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സഖാവിനെ കാണാനായി എത്തുന്നത്.

ഭാര്യ സീമ സ്തി, വൃന്ദാ കാരാട്ട്, ബിജു കൃഷ്ണൻ തുടങ്ങിയവരും വിലാപയാത്രയെ അനുഗമിച്ചു. യെച്ചൂരിയുടെ മൃതദേഹം എയിംസിലേക്ക് മെഡിക്കൽ ഗവേഷണങ്ങൾക്കായി വിട്ടു നൽ‌കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com