'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സാമ്പത്തിക പാക്കേജ് ഒരു തമാശയാണെന്നാണ് നൈജീരിയ അഭിപ്രായപ്പെട്ടത്.
india rejects 300 billion dollar climate financial package
'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ
Updated on

ബകു: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ ദുർബല രാജ്യങ്ങളെ സഹായിക്കുന്നതിനായി കാലാവസ്ഥാ ഉച്ചകോടിയിൽ അനുവദിച്ച 300 ബില്യൺ ഡോളർ തീരെക്കുറഞ്ഞു പോയെന്ന് ഇന്ത്യ. ആഗോളതലത്തിൽ 1.3 ട്രില്യൺ ഡോളറിനു വേണ്ടി ആവശ്യപ്പെട്ടപ്പോഴാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടി 300 ബില്യൺ ഡോളർ അനുവദിച്ചത്. 2035നുള്ളിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

അതൊരുപാട് വിദൂരമായെന്നും വളരെ നിരാശാജനകമാണ് പാക്കേജെന്നും ഇന്ത്യൻ സാമ്പത്തിക കാര്യ വിഭാഗം ഉപദേഷ്ടാവ് ചാന്ദ്നി റെയ്ന അഭിപ്രായപ്പെട്ടു. 2030 നുള്ളിൽ വർഷത്തിൽ 1.3 ട്രില്യൺ ഡോളർ ആണ് നിലവിൽ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ ഈ പാക്കേജ് ഇന്ത്യ സ്വീകരിക്കില്ലെന്നും ചാന്ദ്നി വ്യക്തമാക്കി.

സാമ്പത്തിക പാക്കേജ് ഒരു തമാശയാണെന്നാണ് നൈജീരിയ അഭിപ്രായപ്പെട്ടത്. മലാവി, ബോളീവിയ തുടങ്ങിയ രാജ്യങ്ങളും സമാനമായ അഭിപ്രായം രേഖപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com