ഇന്ത്യയിൽ ഒന്നര ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തു; കേന്ദ്രം കടുപ്പിച്ചതോടെ വിശദീകരണവുമായി മെറ്റ

കഴിഞ്ഞ 6 മാസത്തിനുള്ളിൽ സംശയാസ്പദമായി കണ്ടെത്തിയ 1.60 ലക്ഷം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്തു
india-removed-1-6-lakh-accounts-meta-explains-after-centre-tightens-rules

ഇന്ത്യയിൽ ഒന്നര ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തു; കേന്ദ്രം കടുപ്പിച്ചതോടെ വിശദീകരണവുമായി മെറ്റ

Updated on

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിച്ചതായി ഇൻസ്റ്റഗ്രാം, വാട്സാപ്പ്, ഫെയ്സ് ബുക്ക് എന്നീ സോഷ്യൽമീഡിയ ഭീമന്മാരുടെ മാതൃ കമ്പനിയായ മെറ്റ.

കഴിഞ്ഞ 6 മാസത്തിനുള്ളിൽ സംശയാസ്പദമായി കണ്ടെത്തിയ 1.60 ലക്ഷം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്തതായും ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെ കണ്ടെത്താനുള്ള പുതിയ എഐ ടൂളുകൾ വികസിപ്പിച്ചതായും മെറ്റ അവകാശപ്പെടുത്തു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പണം നൽകി ഇത്തരം പരസ്യങ്ങൾ വഴി ഉപഭോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആകർഷിച്ച് വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബിബിസിയാണ് റിപ്പോർട്ട് ചെയ്തിരുന്നു.

പിന്നാലെ മെറ്റയോട് കേന്ദ്ര ഐടി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. 7 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശിച്ചിരുന്നത്. പിന്നാലെയാണ് മെറ്റയുടെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com