സെപ്റ്റംബറിലും മഴ തുടരും; മിന്നൽ പ്രളയങ്ങൾക്കും സാധ്യത

ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കും.
India set for wetter September; IMD warns of flash floods, landslides

സെപ്റ്റംബറിലും മഴ തുടരും; മിന്നൽ പ്രളയങ്ങൾക്കും സാധ്യത

file image

Updated on

ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബറിലും മഴ തുടരുമെന്നും നിരവധി ഇടങ്ങളിൽ മിന്നൽ പ്രളയങ്ങൾക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബറിൽ 109 ശതമാനത്തിൽ അധികം മഴയാണ് പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കും. അതേ സമയം വടക്കു കിഴക്കൻ, കിഴക്കൻ, തെക്കൻ സംസ്ഥാനങ്ങളിൽ മഴയുടെ അളവ് കുറയാനുള്ള സാധ്യതയുമുണ്ടെന്ന് ഐഎംഡി ഡയറക്റ്റർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറയുന്നു.

ഉത്തരാഖണ്ഡ്, തെക്കൻ ഹരിയാന, ഡൽഹി, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴയും മിന്നൽപ്രളയവും ഉണ്ടായേക്കാം. ഉത്തരാഖണ്ഡിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ നിരവധിയാണ്. അതു കൊണ്ട് തന്നെ കനത്ത മഴയിൽ നദികൾ നിറഞ്ഞൊഴുകി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും ഇതു മുൻകൂട്ടി തിരിച്ചറിഞ്ഞ് രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്നും മോഹപത്ര പറയുന്നു.

ജൂൺ മുതൽ ഓഗസ്റ്റ് 31 വരെ 743.1 എം.എം. മഴയാണ് ഇന്ത്യയിൽ ലഭിച്ചത്. ആറു ശതമാനം വർധനവാണ് മഴയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു ആൻഡ് ക‌ശ്മീർ എന്നിവടങ്ങളിലുണ്ടായ മേഘ വിസ്ഫോടനവും മിന്നൽപ്രളയങ്ങളും സംസ്ഥാനങ്ങളിൽ വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com