നാലു പതിറ്റാണ്ടിന്‍റെ അകൽച്ചയ്ക്ക് വിരാമം; പ്രതിരോധ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

സുരക്ഷാരംഗത്ത് ഇന്ത്യയ്ക്ക് തന്ത്രപരമായ നേട്ടം
India, Sri Lanka ink major defence pact signalling major upswing in ties

നാലു പതിറ്റാണ്ടിന്‍റെ അകൽച്ചയ്ക്ക് വിരാമം; പ്രതിരോധ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

Updated on

കൊളംബൊ: ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപരമായ സഹകരണത്തിൽ നാലു പതിറ്റാണ്ടോളം നിലനിന്ന അകൽച്ചയ്ക്ക് വിരാമമിട്ട് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പിട്ടു. തായ്‌ലൻഡിൽ നടന്ന ബിംസ്റ്റെക്ക് ഉച്ചകോടിക്കുശേഷം ശ്രീലങ്കൻ സന്ദർശ‌നത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലങ്കൻ പ്രസിഡന്‍റ് കുമാര ദിസനായകയെയും നടത്തിയ കൂടിക്കാഴ്ചയിലാണ് സൈനിക സഹകരണ കരാറിൽ ഒപ്പിട്ടത്. ഇന്ത്യയുടെയും മേഖലയുടെയും സുരക്ഷാ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനത്തിനും ലങ്കൻ മണ്ണിൽ ഇടംനൽകില്ലെന്ന് കൂടിക്കാഴ്ച്ചയിൽ ദിസനായകെ വ്യക്തമാക്കി. ശ്രീലങ്കയിൽ ചുവടുറപ്പിക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയ്ക്കൊപ്പമെന്നു ശ്രീലങ്കയുടെ പ്രഖ്യാപനം. ഇന്ത്യയുടെ സുരക്ഷയ്ക്ക് പ്രതികൂലമായതൊന്നും ചെയ്യില്ലെന്നാണു ലങ്കയുടെ ഉറപ്പ്. ഇന്ത്യയുടെ സുപ്രധാന നയതന്ത്ര നേട്ടവുമാണിത്.

മോദി- ദിസനായകെ ചർച്ചയിൽ സൈനിക സഹകരണത്തിന് അടക്കം ഏഴു കരാറുകളാണ് ഒപ്പിട്ടത്. ലങ്കയിലെ ഗോകർണത്തെ ഊർജ ഹബ്ബാക്കുന്നതിനും പവർ ഗ്രിഡ് കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനുമുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹാരം കാണേണ്ടതിന്‍റെ ആവശ്യകതയും മോദി ഉന്നയിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പ് നടത്തി തമിഴ് ജനതയുടെ അഭിലാഷങ്ങൾക്ക് ലങ്കപൂർത്തീകരിക്കുമെന്ന് പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു. ലങ്കയ്ക്കു നൽകിയ 10 കോടി ഡോളറിന്‍റെ വായ്പകൾ കഴിഞ്ഞ ആറു മാസത്തിനിടെ ഗ്രാന്‍റുകളാക്കിമാറ്റിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവിട്ട വാർത്താ കുറിപ്പിൽ മോദി അറിയിച്ചു. ലങ്കയ്ക്കു അനുവദിക്കുന്ന വായ്പകളുടെ പലിശ കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏഴു കരാറുകൾക്കു പുറമെ ലങ്കയെ സാമ്പത്തികമായി സഹായിക്കുന്നതിന്‍റെ ഭാഗമായുള്ള ബാധ്യതാ പുഃനക്രമീകരണവും മോദി ഉറപ്പുനൽകി.

ലങ്കയിലെ കിഴക്കൻ പ്രവിശ്യകളുടെ വികസനത്തിന് 240 കോടി ലങ്കൻ രൂപയുടെ സഹായവും മോദി പ്രഖ്യാപിച്ചു. ഗോകർണത്തെ തിരുകോനേശ്വരം ക്ഷേത്രം, നുവാര എലിയയിലെ സീതാ ക്ഷേത്രം, അനുരാധ പുരയിലെ വിശുദ്ധ നഗര പദ്ധതി എന്നിവയ്ക്ക് മോദി ധനസഹായവും വാഗ്ദാനം ചെയ്തു. ചർച്ചകൾക്കുശേഷം മോദിയും ദിസനായകെയും ചേർന്ന് സാംപുർ സോളാർ പദ്ധതി വിർച്വലായി ഉദ്ഘാടനം ചെയ്തു. ദിസനായകെ പ്രസിഡന്‍റ് ആയ ശേഷം ആദ്യമായി ലങ്ക സന്ദർശിച്ച പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ദിസനായകെയുടെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ ഇൻഡിപെൻഡന്‍റ് സ്ക്വയറിൽ മോദിക്ക് ഗംഭീര വരവേൽപ്പാണ് നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com