മത്സ്യബന്ധന ബോട്ടും അന്തർവാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

കാണാതായ രണ്ടു പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കപ്പലുകളും വിമാനങ്ങളും തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
Indian Navy submarine collided with fishing vessel
മത്സ്യബന്ധന ബോട്ടും അന്തർവാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ലAI Representative image
Updated on

ന്യൂഡൽഹി: നാവിക സേനയുടെ അന്തർവാഹിനിയും മത്സ്യബന്ധനം ബോട്ടും കൂട്ടിയിടിച്ച് രണ്ടു പേരെ കാണാതായി. ഗോവൻ തീരത്താണ് അപകടമുണ്ടായത്. മത്സ്യബന്ധന ബോട്ടിൽ 13 പേരാണുണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കപ്പലുകളും വിമാനങ്ങളും തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.

തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയായി മാർതോമ എന്ന ബോട്ടും സ്കോർപീൻ പ്ലസ് അന്തർവാഹിനിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com