ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾ നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

ഹോർമുസ് കടലിടുക്കിന് ചുറ്റുമായി 27 ഓളം കപ്പലുകൾ തുടരുകയാണ്
Indian ships in the Strait of Hormuz under surveillance: Central government

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾ നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

Updated on

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ ഇതുവരെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് ചുറ്റുമായി 27 ഓളം കപ്പലുകൾ തുടരുകയാണെന്നും ഇതിൽ 700 ലധികം നാവികർ ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. ഹോർ‌മുസിലുള്ള കപ്പലുകളെ കേന്ദ്രസർക്കാർ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ്.കെ. സിൻഹ പറഞ്ഞു.

ഇന്ത്യൻ പതാകയുള്ള ഒരു കപ്പല്‌ ഹോർമുസിൽ നിന്ന് നീങ്ങിയിട്ടുണ്ടെന്നും രാജേഷ് സിൻഹ പറഞ്ഞു. കപ്പൽ കടലിടുക്കിന് കിഴക്ക് ഭാഗത്തായാണ് ഉണ്ടായിരുന്നതെന്നും കടലിടുക്ക് കടക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കപ്പൽ ഇന്ത്യയിലേക്ക് അല്ല വരുന്നത്. ആഫ്രിക്കയിലേക്കാണ് പോകുന്നത്. ഈ മേഖലയിലെ എല്ലാ ഇന്ത്യൻ കപ്പലുകളും സർക്കാർ സസൂഷ്മം നിരീക്ഷിക്കുകയാണെന്നും രാജേഷ് സിൻഹ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com