സ്വിറ്റ്സർലൻഡിൽ ട്രാഫിക് നിയമം തെറ്റിച്ചു; ഇന്ത്യക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ!

1.3 മില്യൺ പേരാണ് പോസ്റ്റ് വായിച്ചിരിക്കുന്നത്.
Indian woman fined Rs 1 lakh for violating traffic rules in Switzerland!

സ്വിറ്റ്സർലൻഡിൽ ട്രാഫിക് നിയമം തെറ്റിച്ചു; ഇന്ത്യക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ!

Updated on

ന്യൂഡൽഹി: ഗതാഗത നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ വിനോദസഞ്ചാരിക്ക് ഒരു ലക്ഷം രൂപയുടെ പിഴയിട്ട് സ്വിറ്റ്സർലൻഡ്. ട്രിപ്പ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് പിഴയടക്കാൻ നിർദേശിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നാണ് മറ്റൊരു കൗതുകകരമായ സംഭവം. പോൻ സാപ്ഡി എന്ന എക്സ് അക്കൗണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റാർക്കെങ്കിലും ഇത്തരത്തിൽ അനുഭവമുണ്ടായിട്ടുണ്ടോ എന്നും ഈ ഫൈനിനെ ചോദ്യം ചെയ്യാനോ ഇളവ് ലഭിക്കാനോ എന്താണ് വേണ്ടതെന്നും ചോദിച്ചു കൊണ്ടാണ് പോസ്റ്റ്. 1.3 മില്യൺ പേരാണ് പോസ്റ്റ് വായിച്ചിരിക്കുന്നത്.

പിഴയിൽ ഇളവ് ലഭിക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് ഒരാൾ മറുപടിയായി കുറിച്ചിരിക്കുന്നത്. മാത്രമല്ല ഇളവ് ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷ നൽകിയാൽ ചിലപ്പോൾ പിഴ വർധിപ്പിക്കാനും ഇടയുണ്ട്. എത്രയും പെട്ടെന്ന് പിഴയടക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ ഷെങ്കൻ വിസ ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉറപ്പായും പിഴ അടയ്ക്കാൻ തന്നെയാണ് തീരുമാനമെന്നാണ് പോൻ സാപ്ഡി പറയുന്നത്. പക്ഷേ തങ്ങൾക്കു ലഭിച്ചിരിക്കുന്ന കത്തിൽ വേണമെങ്കിൽ പിഴയെ ചോദ്യം ചെയ്യാമെന്ന് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പിഴയുണ്ടെന്ന കാര്യം അറിയിക്കുന്നതിൽ ഇത്ര വൈകിയതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവർ പറയുന്നു. സ്വിറ്റ്‌സർലൻഡിൽ വളരെ വലിയ പിഴയാണ് ഗതാഗത നിയമലംഘനത്തിനായി ഈടാക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ പലിശ കൂടി വരുമെന്നും മറ്റൊരു ഉപയോക്താവ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com