
ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി. ചൊവ്വാഴ്ച രാവിലെ നാഗ്പുർ വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. യാത്രക്കാരെ ഇറക്കിയതിനു ശേഷം വിമാനത്തിൽ പരിശോധന നടത്തി.
മസ്കറ്റ്- കൊച്ചി- ഡൽഹി 6 ഇ 2706 ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതുവരെയും സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.