പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Indigo flight failed to take off

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

Updated on

ലക്നൗ: സാങ്കേതിക തടസം മൂലം റൺവേയിൽ നിന്ന് പറന്നുയരാ‌ൻ സാധിക്കാതെ ഇൻഡിഗോ വിമാനം. 151 പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ഒടുവിൽ എമർജൻസി ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി. റൺവേ അവസാനിക്കാൻ അൽപ ദൂരം മാത്രം അവശേഷിക്കും വരെയും പറന്നുയരാൻ ശ്രമിച്ചുവെങ്കിലും സാധിക്കാഞ്ഞതിനെത്തുടർന്നാണ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചത്. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ലഖ്നൗ- ഡൽഹി വിമാനത്താവളത്തിൽ രാവിലെ 11 മണിക്കാണ് സംഭവം. ‍യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com