പാർക്കിങ്ങിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം; ആളപായമില്ല

അന്വേഷണത്തിനു ശേഷം മാത്രമേ അപകട കാരണം പറയാനാകൂ എന്നാണ് എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
IndiGo flight hits pillar while parking; no casualties

പാർക്കിങ്ങിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം; ആളപായമില്ല

Updated on

ശ്രീനഗർ: പാർക്ക് ചെയ്യുന്നതിനിടെ ശ്രീനഗർ വിമാനത്താവളത്തിലെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ല. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ‌യാണ് 6ഇ225 ഫ്ലൈറ്റ് വിമാനത്താവളത്തിലെ വിഷ്വൽ ഡോക്കിങ് ഗൈഡൻസ് സിസ്റ്റം പ്രവർത്തിക്കുന്ന തൂണിൽ ഇടിച്ചത്.

എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിനു പിന്നാലെ തന്നെ വിമാനത്തിലെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തേക്കിറക്കി. അന്വേഷണത്തിനു ശേഷം മാത്രമേ അപകട കാരണം പറയാനാകൂ എന്നാണ് എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com