

ഇൻഡിഗോ എയർലൈൻസ്
ഇരുപതാം വാർഷികത്തിന്‍റെ ഭാഗമായി 20,000 പേർകക് സൗജന്യ വിമാനടിക്കറ്റ് നൽകുമെന്ന് ഇൻഡിഗോ എയർലൈൻസ്. ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റുകളാണ് ഫ്രീയായി ലഭിക്കുക. ഓഗസ്റ്റ് 4 മുതൽ ഓഗസ്റ്റ് 6 വരെ ഇൻഡിഗോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, എഐ വെർച്വൽ അസിസ്റ്റന്‍റ്, 6ഇസ്കെ എന്നിവ വഴി നേരിട്ട് ആഭ്യന്തര യാത്രകൾക്ക് വേണ്ടി ടിക്കറ്റ് എടുത്തവർക്കാണ് സൗജന്യ ടിക്കറ്റ് നൽകിയിരിക്കുന്നത്.
ഓഫർ കാലാവധിക്കിടയിൽ അർഹതയുള്ള യാത്രക്കാരിൽ നിന്ന് ചിലരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഇമെയിലോ വാട്സാപ്പോ വഴി അറിയിക്കും. ഈ യാത്രക്കാരോട് വളരെ എളുപ്പമുള്ള ഒരു ചോദ്യം ചോദിക്കും. അതിന് ശരിയായ മറുപടി നൽകിയാൽ അവർ ടിക്കറ്റിന് നൽകിയ പണം ഉടൻ തിരികെ റീഫണ്ട് ആകും.
ചോദ്യത്തിന് ശരിയായ ഉത്തരം നൽകാൻ മൂന്ന് അവസരങ്ങളാണ് നൽകുക. 10,000 രൂപ വരെയുള്ള ടിക്കറ്റ് ചാർജാണ് തിരിച്ച് റീഫണ്ട് ആകുക. മൂന്നോ അഞ്ചോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം തിരികെ അക്കൗണ്ടിൽ എത്തും. ഇക്കണോമി ക്ലാസ് ഇൻഡിഗോ സ്ട്രെച്ച് ബൂക്കിങ് എന്നിവയിലും ഓഫർ ലഭ്യമാണ്. 2006ലാണ് ഇൻഡിഗോ പ്രവർത്തനമാരംഭിച്ചത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനാണ് ഇൻഡിഗോ.430 വിമാനങ്ങളാണ് എയർലൈനിനുള്ളത്. ദിവസവും 2,200 സർവീസുകളും നടത്തുന്നുണ്ട്.