കോൽക്കത്ത- ഗ്വാങ്ഷു ഫ്ലൈറ്റ് പുനരാരംഭിച്ച് ഇൻഡിഗോ

കോൽക്കത്തയിൽ നിന്ന് ഗ്വാങ്ഷുയിലേക്ക് ദിവസവും സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണ്.
IndiGo resumes Kolkata-Guangzhou direct flights

കോൽക്കത്ത- ചൈന ഫ്ലൈറ്റ് പുനരാരംഭിച്ച് ഇൻഡിഗോ

Updated on

ന്യൂഡൽഹി: അഞ്ച് വർഷത്തിനു ശേഷം കോൽക്കൊത്ത-ഗ്വാങ്ഷു ഫ്ലൈറ്റുകൾ പുനരാരംഭിച്ച് ‌ഇൻഡിഗോ. ഞായറാഴ്ചയാണ് സർവീസിന് തുടക്കമായത്. ഇന്ത്യൻ സമയം വൈകിട്ട് 10 മണിക്ക് ഫ്ലൈറ്റ് കോൽക്കത്തയിൽ നിന്ന് യാത്ര തിരിച്ചു. നിത്യേനയുള്ള സർവീസാണിത്. കോൽക്കത്തയിൽ നിന്ന് ഗ്വാങ്ഷുയിലേക്ക് ദിവസവും സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണ്. ചൈനീസ് യാത്രികർക്കും നിക്ഷേപകർക്കും ഇന്ത്യയിലെത്താനും സമൃദ്ധമായ സംസ്കാരം ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് തുറന്നു നൽകുന്നതെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറയുന്നു.

നവംബർ 10 മുതൽ ഡൽഹിയിൽ നിന്ന് ഗ്വാങ്ഷുയിലേക്കുള്ള സർവീസ് ആരംഭിക്കും. കൊറോണ വൈറസ് പടർന്നു പിടിച്ചതിനു പിന്നാലെയാണ് 2020ൽ ചൈനയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇന്ത്യ റദ്ദാക്കിയത്.

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ശീതയുദ്ധവും അക്കാലത്ത് ശക്തമായിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസും ആരംഭിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com