കെടാവിളക്കിൽ നിന്ന് തീ പടർന്ന് മൂന്നുനിലക്കെട്ടിടം കത്തി; ഉടമസ്ഥൻ മരിച്ചു

കെട്ടിടത്തിന്‍റെ ആദ്യ രണ്ടു നികളിലും പ്രവേശിന്‍റെ ഓട്ടോമൊബൈൽ ഷോറൂമുകളാണുണ്ടായിരുന്നത്
Indore vehicle showroom owner dies in fire caused by house lamp

കെടാവിളക്കിൽ നിന്ന് തീ പടർന്ന് മൂന്നുനിലക്കെട്ടിടം കത്തി; ഉടമസ്ഥൻ മരിച്ചു

file image
Updated on

ഇന്ദോർ: വീട്ടിലെ കെടാവിളക്കിൽ നിന്ന് തീ പടർന്ന് ഓട്ടോമൊബൈൽ ഷോറൂം ഉടമസ്ഥൻ മരിച്ചു. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചയോടെയാണ് പ്രവേശും കുടുംബവും താമസിച്ചിരുന്ന മൂന്നു‌നിലക്കെട്ടിടത്തിൽ തീ പടർന്നത്. പ്രാദേശിക രാഷ്‌ട്രീയ നേതാവു കൂടിയായ പ്രവേശ് അഗർവാളാണ് മരിച്ചത്. ശ്വാസം കിട്ടാതെ വന്നതാണ് മരണകാരണം. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലാ പ്രവേശിന്‍റെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെട്ടിടത്തിന്‍റെ ആദ്യ രണ്ടു നികളിലും പ്രവേശിന്‍റെ ഓട്ടോമൊബൈൽ ഷോറൂമുകളാണുണ്ടായിരുന്നത്. മൂന്നാമത്തെ നിലയിലാണ് പ്രവേശും കുടുംബവും താമസിച്ചിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന കെടാവിളക്കിൽ നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഉറങ്ങിക്കിടന്നിരുന്ന പ്രവേശും കുടുംബവും പുകശ്വസിച്ചാണ് ഉണർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ചുവെങ്കിലും അപ്പോഴേക്കും പ്രവേശ് മരിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു പേർ സുരക്ഷിതരാണെന്നും പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com