അണുബാധ; അണ്ണാ ഹസാരെ ആശുപത്രിയിൽ

തെക്കൻ മുംബൈയിലെ ബോംബെ ആശുപത്രിയിലാണ് 89കാരനായ ഹസാരെ ചികിത്സയിൽ കഴിയുന്നത്
Anna Hazare

അണ്ണാ ഹസാരെ

Updated on

മുംബൈ: വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കൻ മുംബൈയിലെ ബോംബെ ആശുപത്രിയിലാണ് 89കാരനായ ഹസാരെ ചികിത്സയിൽ കഴിയുന്നത്.

അണുബാധയ്ക്ക് പുറമെ കടുത്ത നിർജ്ജലീകരണവുമുണ്ട്. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആദ്യം അഹില്യനഗർ ജില്ലയിലെ പ്രാദേശിക ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഡോക്റ്റർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ് ഹസാരെ.

logo
Metro Vaartha
www.metrovaartha.com