

file
ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' തുടങ്ങും മുൻപ് പാക്കിസ്ഥാനെ വിവരമറിയിച്ചെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതു കുറ്റകരമാണെന്നു സമൂഹമാധ്യമത്തിൽ കുറിച്ച രാഹുൽ ഇന്ത്യയുടെ എത്ര പോര്‍വിമാനങ്ങള്‍ നഷ്‌ടപ്പെട്ടെന്ന ചോദ്യവും ഉന്നയിച്ചു. ഭീകരക്യാംപുകൾ മാത്രമാണു ലക്ഷ്യമിടുന്നതെന്നും സൈന്യത്തിന് മാറിനിൽക്കാവുന്നതാണെന്നും പാക്കിസ്ഥാനെ അറിയിച്ചെങ്കിലും അവർ ഉപദേശം സ്വീകരിച്ചില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറയുന്ന വിഡിയൊ ദൃശ്യം പങ്കുവച്ചുകൊണ്ടാണു രാഹുലിന്‍റെ നടപടി.
എന്നാൽ, ബിജെപി ഇതിനെതിരേ രംഗത്തെത്തി. ഭീകരക്യാംപുകൾ തകർത്തശേഷമാണു പാക്കിസ്ഥാനെ വിവരമറിയിച്ചതെന്നും ഇക്കാര്യം ജയശങ്കർ വിശദീകരിക്കുന്നത് ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് രാഹുലെന്നും ബിജെപി പ്രതികരിച്ചു.