ബൈക്ക് എൻജിനിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിൽ നാലു പേർ മരിച്ചു

വീടിന്‍റെ ജനലുകൾ എല്ലാം അടച്ചിട്ടതിനു ശേഷം മുറ്റത്ത് ബൈക്ക് ഓൺ ചെയ്ത് വച്ചു.
inhaling smoke from bike whole night, for die

ബൈക്ക് എൻജിനിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിൽ നാലു പേർ മരിച്ചു

Updated on

അമരാവതി: രാത്രി മുഴുവൻ പ്രവർത്തിപ്പിച്ച ബൈക്കിന്‍റെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. രാമചന്ദ്രയ്യ(70), പേരക്കുട്ടികളായ കാർത്തിക്(15), ഇട്ടക്കുട്ടികളായ ചാരിത (8), ചന്ദന(8) എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ അണ്ണമയ്യ ജില്ലയിലെ പുംഗനൂർ പട്ടണത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. രാമചന്ദ്രയ്യയുടെ മകൻ മുരളിയുടെ ബൈക്കാണ് രാത്രി മുഴുവൻ ഓൺ ചെയ്ത് വച്ചിരുന്നത്. പ്രദേശത്ത് ബാർബർ ഷോപ്പ് നടത്തുന്ന മുരളിയുടെ മോട്ടോർ ബൈക്ക് പ്രവർത്തനം നിലച്ചതോടെ റിപ്പയറിങ്ങിനായി മെക്കാനിക്കിനെ സമീപിച്ചിരുന്നു.

പണി പൂർത്തിയാക്കിയ ശേഷം ഒരു രാത്രി മുഴുവൻ ബൈക്ക് എൻജിൻ ഓൺ ചെയ്ത് വയ്ക്കണമെന്ന് മുരളിയോട് മെക്കാനിക്കാണ് നിർദേശിച്ചത്. ഇതേ തുടർന്ന് വീടിന്‍റെ ജനലുകൾ എല്ലാം അടച്ചിട്ടതിനു ശേഷം മുറ്റത്ത് ബൈക്ക് ഓൺ ചെയ്ത് വച്ചു. പിന്നീട് മുരളിയും ഭാര്യ രേവതിയും മുകൾ നിലയിൽ കിടന്നുറങ്ങി.

താഴത്തെ നിലയിൽ കിടന്നുറങ്ങിയിരുന്ന നാലു പേരെയും ഞായറാഴ്ച രാവിലെയോടെ നിലയിൽ കണ്ടെത്തുകയായിരുന്നു കാർബൺ മോണോക്സൈഡ് അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com