ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; ഒരു നാവികനെ കാണാനില്ല

മുംബൈയിലെ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണികൾക്കിടെയായിരുന്നു അപകടം
ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; ഒരു നാവികനെ കാണാനില്ല
ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; ഒരു നാവികനെ കാണാനില്ല
Updated on: 

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു. മുംബൈയിലെ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണികൾക്കിടെയായിരുന്നു അപകടം. ഒരു നാവികനെ കാണാതായെന്നും അന്വേഷണം തുടരുകയാണെന്നും നാവികസേന അറിയിച്ചു.

ഞായറാഴ്ച വൈകിട്ടോടെയാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ച രാവിലെയോടെ തീ അണച്ചു. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. 2000 ഏപ്രിലിലാണ് നാവികസേന ഐഎൻസ് ബ്രഹ്മപുത്ര കമ്മിഷൻ ചെയ്തത്. 40 ഓഫിസർമാരും 330 നാവികരുമാണ് കപ്പലിലുണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com