സിദ്ധരാമയ്യയെ തള്ളി വീഴ്ത്തി ശിവകുമാർ; എഐ വിഡിയോ പങ്കു വച്ചയാൾക്കെതിരേ കേസ്

വാർത്താ ക്ലിപ്പിന് സമാനമായ രീതിയിൽ ചെയ്തിരിക്കുന്ന വിഡിയോ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു.
Instagram user booked for creating fake video depicting Shivakumar pushing Siddaramaiah

സിദ്ധരാമയ്യയെ തള്ളി വീഴ്ത്തി ശിവകുമാർ; എഐ വിഡിയോ പങ്കു വച്ചയാൾക്കെതിരേ കേസ്

Updated on

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി. ശിവകുമാർ തള്ളി വീഴ്ത്തുന്ന വ്യാജ വിഡിയോ നിർമിച്ച് പങ്കു വച്ചയാൾക്കെതിരേ കേസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് വിഡിയോ നിർമിച്ചിരിക്കുന്നത്. കന്നഡ ചിത്രരംഗ എന്നു പേരുള്ള ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുപിതനായ ശിവകുമാർ സിദ്ധരാമയ്യയെ തള്ളിയെന്നും സിദ്ധരാമയ്യ വീണു പോയെന്നുമുള്ള കുറിപ്പും വിഡിയോക്കൊപ്പമുണ്ടായിരുന്നു.

വാർത്താ ക്ലിപ്പിന് സമാനമായ രീതിയിൽ ചെയ്തിരിക്കുന്ന വിഡിയോ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെതിരേ അഭിഭാഷകനായ ദീപു സി.ആർ ആണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയെ‍യും ഉപമുഖ്യമന്ത്രിയെയും തേജോവധം ചെയ്യുന്നതിനായാണ് ഇത്തരത്തിൽ ഒരു വിഡിയോ പ്രചരിപ്പിച്ചതെന്നും ഇതു ജനങ്ങൾക്കിടയിൽ മോശം ചിന്താഗതിയുണ്ടാക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സദാശിവനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘർഷത്തിനു കാരണമാകും വിധം പ്രകോപനമുണ്ടാക്കി, വ്യാജ രേഖ ചമച്ചു, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com