ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ച് ഇറാൻ; പ്രതിഷേധം കനപ്പിച്ച് ഇന്ത്യ

ആക്രമണത്തിനു പിന്നാലെ ഇന്ത്യ ഇറാനിയൻ അംബാസഡറെ വിളിച്ചു വരുത്തി.
Iran attacks indian vessels

ഹോർമുസ് കടലിടുക്ക്.

Updated on

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ച് ഇന്ത്യൻ പതാകയേന്തിയ കപ്പലുകളെ ആക്രമിച്ച് ഇറാൻ. രണ്ടു കപ്പലുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരുക്കില്ല. കപ്പലുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണം ഉണ്ടായതിനു പിന്നാലെ രണ്ടു കപ്പലുകളും പ്രദേശത്ത് നിന്ന് തിരിച്ചു പോയി. ഇന്ത്യയുടെ വലിയ ക്രൂഡ് കാരിയർ ആണ് ആക്രമിക്കപ്പെട്ടതിൽ ഒന്ന്.

ആക്രമണത്തിനു പിന്നാലെ ഇന്ത്യ ഇറാനിയൻ അംബാസഡറെ വിളിച്ചു വരുത്തി. ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ രണ്ട് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

ഹോർമുസ് കടലിടുക്കിലെ സ്വതന്ത്രവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗതത്തിനു വേണ്ടിയാണ് ഇന്ത്യ നില കൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ കടലിടുക്കിൽ ഇന്ത്യൻ യുദ്ധപ്പക്കലുകളൊന്നുമില്ല. ഒമാൻ ഉൾക്കടലിൽ രണ്ട് ഡിസ്ട്രോയറുകളും ഒരു ഫ്രിഗേറ്റും ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com