ഇസ്രയേൽ– ഇറാൻ യുദ്ധം; മോദിയുമായി സംസാരിച്ച് നെതന്യാഹു

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്‍റെ ഓഫിസ് വ്യക്തമാക്കി.
Israel-Iran war; Netanyahu speaks to Modi

ഇസ്രയേൽ– ഇറാൻ യുദ്ധം; മോദിയുമായി സംസാരിച്ച് നെതന്യാഹു

Updated on

ന്യൂഡൽഹി: ഇസ്രയേൽ– ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ നെതന്യാഹു വിശദീകരിച്ചു. ജർമൻ ചാൻസലർ, ഫ്രഞ്ച് പ്രസിഡന്‍റ് എന്നിവരുമായും നെതന്യാഹു സംസാരിച്ചു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്‍റെ ഓഫിസ് വ്യക്തമാക്കി.

നെതന്യാഹു തന്നെ വിളിച്ചതായും നിലവിലെ സാഹചര്യങ്ങൾ വിവരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആശങ്കകളും മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com