ആദിത്യ -എൽ 1: മാഗ്നോമീറ്റർ  വിജയകരമായി വിന്യസിച്ചു

ആദിത്യ -എൽ 1: മാഗ്നോമീറ്റർ വിജയകരമായി വിന്യസിച്ചു

ബഹിരാകാശത്ത് ഗ്രഹങ്ങൾക്കിടയിലുള്ള തീവ്രത കുറഞ്ഞ കാന്തികാകർഷണ വലയത്തെക്കുറിച്ചുള്ള പഠനത്തിന് ഇവ സഹായിക്കും.

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 പേടകത്തിന് സമീപത്ത് മാഗ്നോമീറ്റർ ബൂം വിജയകരമായി വിന്യസിച്ചതായി ഐഎസ്ആർഒ. ലഗ്രാഞ്ച് പോയിന്‍റ് എൽ-1 ലെ ഹാലോ ഓർബിറ്റിൽ ജനുവരി 11നാണ് ആറു മീറ്റർ നീളമുള്ള മാഗ്നോമീറ്റർ ബൂം വിന്യസിച്ചത്. ആദിത്യ വിക്ഷേപിച്ച സമയത്തു തന്നെ ബൂം പേടകത്തോട് ചേർത്ത് വച്ചിരുന്നു. പിന്നീട് ഒരു തെർമൽ കട്ടർ വഴി കമാൻഡിലൂടെ ഹാലോ ഓർബിറ്റിൽ വിന്യസിക്കുകയായിരുന്നുവെന്ന് ഇസ്രൊ അധികൃതർ പറയുന്നു. ബഹിരാകാശത്ത് ഗ്രഹങ്ങൾക്കിടയിലുള്ള തീവ്രത കുറഞ്ഞ കാന്തികാകർഷണ വലയത്തെക്കുറിച്ചുള്ള പഠനത്തിന് ഇവ സഹായിക്കും.

ബഹിരാകാശത്തെ കാന്തികാകർഷണ വലയത്തെ അളക്കാൻ കഴിയുന്ന സെൻസറുകളാണ് മാഗ്നോമീറ്ററിൽ സ്ഥാപിച്ചിരിക്കുന്നത്.

നിലവിൽ സ്പേസ്ക്രാഫ്റ്റിന്‍റെ ബോഡിയിൽ നിന്ന്‌ 3 മുതൽ ആറു മീറ്റർ വരെ ദൂരെയായാണ് സെൻസറുകൾ സ്ഥാപിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ പേടകത്തിൽ നിന്നുള്ള കാന്തിക വലയം ഇവയെ ബാധിക്കില്ല. ഇത്തരത്തിൽ ബാധിക്കുന്ന കാന്തിക വലയത്തെ കൃത്യമായി കണക്കാക്കാനും സെൻസറുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

12 സെക്കൻഡുകൾ കൊണ്ട് സെൻസറുകൾ വിന്യസിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ 9 സെക്കൻഡിനുള്ളിൽ വിന്യാസം വിജയകരമായി പൂർത്തിയായതായി ഇസ്രൊ വ്യക്തമാക്കി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com