6 കോടി രൂപ വാങ്ങി യുഎസ് വനിതയ്ക്ക് വിറ്റത് വെറും 300 രൂപയുടെ ആഭരണങ്ങൾ; വൻതട്ടിപ്പ് ജയ്പുരിൽ

ജയ്പുരിലെ ജോഹ്‌രി ബാസാർ എന്ന കടയുടെ ഉടമസ്ഥൻ ഗൗരവ് സോണിയാണ് പ്രതി
6 കോടി രൂപ വാങ്ങി യുഎസ് വനിതയ്ക്ക് വിറ്റത് വെറും 300 രൂപയുടെ ആഭരണങ്ങൾ
6 കോടി രൂപ വാങ്ങി യുഎസ് വനിതയ്ക്ക് വിറ്റത് വെറും 300 രൂപയുടെ ആഭരണങ്ങൾ
Updated on

ജയ്പുർ: വെറും മുന്നൂറ് രൂപ വിലയുള്ള ആഭരണം സ്വർണം എന്നു തെറ്റിദ്ധരിപ്പിച്ച് വിറ്റഴിച്ച് യുഎസ് വനിതയിൽ നിന്ന് ആറു കോടി രൂപ വാങ്ങിയതായി പരാതി.രാജസ്ഥാനിലെ ജയ്പുരിലാണ് വൻ തട്ടിപ്പ് നടന്നിരിക്കുന്നത്. യുഎസ് വനിത ചെറിഷ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളി ആഭരണങ്ങളിൽ സ്വർണനിറം പൂശിയാണ് തട്ടിപ്പ് നടത്തിയത്. ആഭരണങ്ങൾ സ്വർണമാണെന്ന സർട്ടിഫിക്കറ്റ് നൽകിയയാൾ അറസ്റ്റിലായിട്ടുണ്ട്.

ജയ്പുരിലെ ജോഹ്‌രി ബാസാർ എന്ന കടയുടെ ഉടമസ്ഥൻ ഗൗരവ് സോണിയാണ് പ്രതി. 2022 ലാണ് ചെറിഷ് പ്രതിയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. രണ്ടു വർഷങ്ങൾക്കിടെ ഇയാളുടെ കൈയിൽ നിന്ന് നിരവധി ആഭരണങ്ങൾ വാങ്ങി. കഴിഞ്ഞ ഏപ്രിലിൽ യുഎസിലെ ഒരു എക്സിബിഷനിൽ ചെറിഷ് ആഭരണങ്ങൾ പ്രദർശനത്തിന് വച്ചതോടെയാണ് വൻ തട്ടിപ്പ് വെളിച്ചത്തു വന്നത്.

തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടനെ ചെറിഷ് ഇന്ത്യയിലെത്തി ജയ്പുർ പൊലീസിൽ പരാതി നൽകി. യുഎസ് എംബസിയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൗരവ് സോണിയും അയാളുടെ പിതാവ് രാജേന്ദ്ര സോണിയും ഇപ്പോൾ ഒളിവിലാണ്. ഇവരെ പിടികൂടാനാണ് ശ്രമം നടക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com