ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌

ഇതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്
ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. റെഡ് വാണി മേഖലയിൽ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലിൽ സൈന്യം ഭീകരരെ വധിച്ചത്.

ഇതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെയെന്നറിയാൻ സൈന്യം തെരച്ചിൽ‌ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com