അഭിജീത് ദിപ്കെ
ന്യൂഡൽഹി: ജന്തർ മന്തർ സീസൺ 2 അധികം വൈകാതെ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെ. ഡൽഹിയിൽ നടക്കുന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനിൽ നിന്ന് അംഗങ്ങളെ ബിജെപി തടയുന്നുവെന്നും അഭിജീത് ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിദ്യാർഥി പ്രക്ഷോഭത്തെയാണ് ജന്തർ മന്തർ സീസൺ 1 എന്നതിലൂടെ സൂചിപ്പിക്കുന്നത്. പ്രക്ഷോഭത്തെത്തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജി വച്ചിരുന്നു.
എപ്പോഴാണ് ജന്തർ മന്തർ സീസൺ 2 ആരംഭിക്കുക എന്ന് നിരവധി പേർ ഇൻസ്റ്റഗ്രാമിലൂടെ ചോദിക്കുന്നുണ്ട്. അധികം വൈകാതെ ആരംഭിക്കുമെന്നാണ് എനിക്കു പറയാനുള്ളതെന്നും അഭിജീത് വ്യക്തമാക്കുന്നു.