റാംപുർ: മുൻ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ 7 തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി നടപടി. മാർച്ച് 6നകം കോടതിയിൽ ഹാജരാക്കണം. നിലവിൽ ജയപ്രദ എവിടെയാണെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ജയപ്രദയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ രണ്ടു കേസുകളാണ് ജയപ്രദയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.