27കാരനെതിരേ ലൈംഗികാതിക്രമം; പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സൂരജ് രേവണ്ണ
സൂരജ് രേവണ്ണ
Updated on

ഹസ്സൻ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണയും ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായി. ജെഡി(എസ്) എംഎൽസിയാണ് സൂരജ്. പാർട്ടി പ്രവർത്തകനായ 27കാരൻ നൽകിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനം അടക്കമുള്ള നിരവധി വകുപ്പുകൾ ചുമത്തി സൂരജിനെതിരേ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിഇഎൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജൂൺ 16ന് ഘാന്നികദയിലെ ഫാം ഹൗസിൽ വച്ച് 37കാരനായ സൂരജ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും ജെഡി(എസ്) എംഎൽഎ രേവണ്ണയുടെ മകനും കേന്ദ്രമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ സഹോദര പുത്രനുമാണ് സൂരജ്.

പരാതിക്കാരനായ പാർട്ടി പ്രവർത്തകൻ ആവശ്യപ്പെട്ട 5 കോടി രൂപ നൽകാത്തതിന്‍റെ പ്രതികാര നടപടിയായാണ് വ്യാജ പരാതിയെന്നാണ് സൂരജ് ആരോപിക്കുന്നത്. സൂരജിന്‍റെ സഹായി ശിവകുമാറിനെതിരേയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com