വിമാനത്താവളത്തിന് സ്ഥലം നൽകിയവരെയും കൊണ്ട് ആദ്യ ഫ്ലൈറ്റ്; നോയ്ഡയിൽ ചരിത്ര നിമിഷം

മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഗ്രാമീണരെ വിമാനയാത്രയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.
Jewar villagers who gave land for Noida International Airport board first flight from same soil

വിമാനത്താവളത്തിന് സ്ഥലം നൽകിയവരെയും കൊണ്ട് ആദ്യ ഫ്ലൈറ്റ്; നോയ്ഡയിൽ ചരിത്ര നിമിഷം

Updated on

നോയ്ഡ: നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ യാത്രാ വിമാനം പറന്നുയർന്നു. വിമാനത്താവളം നിർമിക്കാൻ സ്ഥലം നൽകിയ ജേവാർ ഗ്രാത്തിലുള്ളവരെയും കൊണ്ടായിരുന്നു ആദ്യ യാത്ര. ലക്നൗ വരെയായിരുന്നു സൗജന്യയാത്ര. പരമ്പരാഗതമായി കൈമാറിയ കിട്ടിയ ഭൂമിയാണ് ഗ്രാമീണരീൽ പലരും വിമാനത്താവളത്തിനായി കൈമാറിയത്. നോയ്ഡയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഏറെക്കാലമായി കാണുന്ന സ്വപ്നം ഇപ്പോൾ യാഥാർഥ്യമായെന്നും യാത്രക്കാരിൽ ഒരാളായ അബ്രാർ ഖാൻ പറയുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഗ്രാമീണരെ വിമാനയാത്രയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. ലക്നൗവിൽ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.

ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതു വരെ അക്കാര്യത്തിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കർഷകനായ യാത്രക്കാരൻ പറയുന്നു. ഒരിക്കൽ ഈ മണ്ണ് ഉഴുതു മറിച്ചിരുന്ന കർഷകരുടെ കൈയിൽ ഇപ്പോൾ ഫ്ലൈറ്റ് ബോർഡിങ് പാസുകളാണുള്ളതെന്ന് ജേവാർ എംഎൽഎ ധീരേന്ദ്ര സിങ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com