ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള ടിഡിപിഎൽ 2014 മുതൽ നടത്തിയ മുഴുവൻ പരീക്ഷകളും റദ്ദാക്കിയ മുഖ്യമന്ത്രി ഹേമന്ത് സോറൻ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു
Jharkhand government cancels JSSC-CGL exam.

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

representative image

Updated on

റാഞ്ചി: ഝാർഖണ്ഡിലെ വിവാദമായ ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (ജെഎസ്എസ്‌സി- സിജിഎൽ) പരീക്ഷ സംസ്ഥാന സർക്കാർ റദ്ദാക്കി. നിയമനത്തിലെ ക്രമക്കേടുകൾക്കെതിരേ സമരം ശക്തമായതോടെയാണു നടപടി.

പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള ടിഡിപിഎൽ 2014 മുതൽ നടത്തിയ മുഴുവൻ പരീക്ഷകളും റദ്ദാക്കിയ മുഖ്യമന്ത്രി ഹേമന്ത് സോറൻ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ റിട്ട ജഡ്ജിയുടെ നേതൃത്വത്തിലുളള സമിതി പ്രത്യേക അന്വേഷണവും നടത്തും. പ്രതിഷേധിക്കുന്ന വിദ്യാർഥികളും സർക്കാരുമായുള്ള ചർച്ചകളിൽ ഫലം കാണാത്തതിനെത്തുടർന്നാണു നടപടി. പ്രക്ഷോഭകർ ഉന്നയിച്ച ആശങ്കകൾ സർക്കാർ ഗൗരവമായാണു കാണുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com