സൗമ്യ വിശ്വനാഥ് വധക്കേസ്: പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരേ സൗമ്യയുടെ അമ്മ സുപ്രീം കോടതിയിൽ

കേസിലെ നാല് പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്.
സൗമ്യ വിശ്വനാഥൻ
സൗമ്യ വിശ്വനാഥൻ
Updated on

ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതകത്തിലെ ശിക്ഷ സ്റ്റേ ചെയ്ത് പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. പ്രതികൾക്ക് ജാമ്യവും നൽകി. വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ. സൗമ്യയുടെ അമ്മ നൽകിയ അപ്പീൽ തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൗമ്യയുടെ അമ്മയ്ക്കായി അപ്പീൽ സമർപ്പിച്ചത്.

2008 സെപ്റ്റംബർ 30 നാണ് ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് പതിവു പോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥ് കൊല്ലപ്പെട്ടത്. നെൽസൺ മണ്ടേല റോഡിൽ വെച്ച് മോഷ്ടാക്കൾ സൗമ്യയെ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.

2009ൽ രവി കപൂർ, ബൽജീത് സിങ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ 5 പ്രതികൾ അറസ്റ്റിലായി. ഒന്നാം പ്രതി രവി കപൂർ, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബൽജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാർ എന്നിവർക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com