"മുരുകൻ ജനിച്ചത് ഉത്തരേന്ത്യയിൽ"; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!

മുരുകൻ ജനിച്ചത് ഉത്തരേന്ത്യയിലാണെന്നും എന്നാൽ ആരാധിക്കപ്പെടുന്നത് ദക്ഷിണേന്ത്യയിലാണെന്നുമാണ് നാഗവംശി കുറിച്ചത്
jr ntr new movie about god murugan controversy in tamilnadu

"മുരുഗൻ ജനിച്ചത് ഉത്തരേന്ത്യയിൽ'; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!

Updated on

ജൂനിയർ എൻടിആറിന്‍റെ പുതിയ ചിത്രത്തെ ചൊല്ലി തമിഴ്നാട്ടിൽ വിവാദം. ത്രിവിക്രം ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഗോഡ് ഓഫ് വാർ എന്ന ഹിന്ദു പുരാണ ചിത്രത്തിനെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്.

ഹിന്ദു ദൈവമായ മുരുകനെ കുറിച്ചുള്ള ചിത്രമാണ് ഗോഡ് ഓഫ് വാർ എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ പ്രെമോഷന്‍റെ ഭാഗമായി നിർമാതാവ് എസ്. നാഗവംശി സോഷ്യൽ മീഡിയയിൽ കുറിച്ച ക്യാപ്ഷനാണ് വിവാദത്തിന് കാരണമായത്.

"Born in north, forged in the heart land, worshipped in south",(ഉത്തരേന്ത്യയിൽ ജനിച്ചു, ഹൃദയഭൂമിയിൽ രൂപപ്പെട്ടു, ദക്ഷിണേന്ത്യയിൽ ആരാധിക്കപ്പെടുന്നു) എന്നാണ് അദ്ദേഹം കുറിച്ച്. മുരുകന്‍റെ വേലിനോട് സാമ്യമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതിൽ ഉത്തരേന്ത്യയിൽ പിറന്നു എന്ന പരാമർശമാണ് തമിഴരെ ചൊടിപ്പിച്ചത്.

പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. ഇപ്പോഴിത് രാഷ്ട്രീയക്കാരും ഏറ്റെടുത്തിരിക്കുകയാണ്. മുരുകൻ തമിഴനാണെന്നും തമിഴെന്നാൽ മുരുകനാണെന്നും പ്രതികരിച്ച് എൻഡികെ പാർട്ടി അധ്യക്ഷനും നടനുമായ സീമാൻ രംഗത്തെത്തി.

മുരുകൻ ഉത്തരേന്ത്യക്കാരനാണെന്ന വാദം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ തമിഴ് ജനത ഒന്നിച്ച് നിന്ന് എതിർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട അധികൃതരാരും ഈ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com