
കണക്കിൽ പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി
ന്യൂഡൽഹി: വീട്ടിൽ നിന്ന് കെട്ടുകണക്കിന് കണക്കിൽ പെടാത്ത കണ്ടെടുത്തുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി. ഇനിയൊരു ഉത്തരവ് വരും വരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.
ഡൽഹി പൊലീസ് സംഭവ സ്ഥലത്തു നിന്ന് പർത്തിയ ചിത്രങ്ങൾ സുപ്രീം കോടതി പുറത്തു വിട്ടിട്ടുണ്ട്. നോട്ടു കെട്ടുകൾ കത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.