ജസ്റ്റിസ് ഗംഗോപാധ്യായ രാജി നൽകി, ബുധനാഴ്ച ബിജെപിയിൽ ചേരും

സിറ്റിങ് ജഡ്ജി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് രാജ്യത്തിന്‍റെ ചരിത്രത്തിൽ അത്യപൂർവം.
അഭിജിത് ഗംഗാപാധ്യായ
അഭിജിത് ഗംഗാപാധ്യായ

കോൽക്കത്ത: കൽക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയിലേക്ക്. ഇന്നലെ രാവിലെ രാജിക്കത്ത് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും അയച്ചശേഷമാണ് അദ്ദേഹം രാഷ്‌ട്രീയ ലക്ഷ്യം പ്രഖ്യാപിച്ചത്. നാളെ ബിജെപിയിൽ ചേരുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാക്കണോ എന്നത് പാർട്ടിയാണു തീരുമാനിക്കേണ്ടതെന്നും ഗംഗോപാധ്യായ പറഞ്ഞു. സിറ്റിങ് ജഡ്ജി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് രാജ്യത്തിന്‍റെ ചരിത്രത്തിൽ അത്യപൂർവം.

തൃണമൂൽ കോൺഗ്രസിന്‍റെ അഴിമതിക്കെതിരേ പോരാടാനാണു ദേശീയ പാർട്ടിയായ ബിജെപിയിൽ ചേർന്നതെന്നും ഗംഗോപാധ്യായ. തൃണമൂൽ കോൺഗ്രസ് പ്രതിക്കൂട്ടിലായ അധ്യാപക നിയമന അഴിമതിക്കേസിൽ ഗംഗോപാധ്യായയുടെ ഉത്തരവുകൾ മുഖ്യമന്ത്രി മമത ബാനർജിയെ അടക്കം ചൊടിപ്പിച്ചിരുന്നു. ഗംഗോപാധ്യായയ്ക്കെതിരേ തൃണമൂൽ നേതൃത്വം വ്യക്തിപരമായ ആക്രമണവും നടത്തി. തൃണമൂലിന്‍റെ ഇത്തരം രീതികളാണ് ബിജെപിയിൽ ചേരാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗംഗോപാധ്യായ. വിധിയോടു വിയോജിപ്പുണ്ടെങ്കിൽ ജഡ്ജിയെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല.

തൃണമൂൽ കോൺഗ്രസ് അങ്ങനെ ചെയ്ത് രാഷ്‌ട്രീയത്തിൽ ഇറങ്ങാൻ എനിക്ക് പ്രേരണയായി. തൃണമൂൽ എന്നത് അഴിമതിയുടെ പര്യായമായി മാറി. തൃണമൂലിന്‍റെ നാളുകൾ എണ്ണപ്പെട്ടു. സിപിഎമ്മും ഇടതുമുന്നണിയും 2009 ലോക്സഭാ തെരഞ്ഞെടുപ്പിലും 2011 നിയമസഭാ തെരഞ്ഞെടുപ്പിലും നേരിട്ട അതേ വിധിയാണ് തൃണമൂലിനെ കാത്തിരിക്കുന്നതെന്നും ഗംഗോപാധ്യായ പറഞ്ഞു. 2018 മേയ് രണ്ടിന് കൽക്കട്ട ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയാ ഗംഗോപാധ്യായ 2020 ജൂലൈ 30നാണ് സ്ഥിരം ജഡ്ജിയായത്.

Trending

No stories found.

Latest News

No stories found.