ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

കഴിഞ്ഞ മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം
Justice Yashwant Verma takes charge as Allahabad High Court judge

ജസ്റ്റിസ് യശ്വന്ത് വർമ

Updated on

അലഹബാദ്: ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽ നിന്നും കോടിക്കണക്കിന് തുക കണ്ടെത്തിയതിനു പിന്നാലെ യശ്വന്ത് വർമയെ സ്ഥലം മാറ്റുകയായിരുന്നു.

എന്നാൽ ചുമതലയേറ്റെങ്കിലും ജുഡീഷ്യൽ ചുമതലയിൽ നിന്ന് യശ്വന്ത് വർമയെ വിലക്കിയിട്ടുണ്ട്. യശ്വന്ത് വർമയെ അലഹബാദിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുറ്റയല്ല അലഹാബാദ് കോടതിയെന്ന് അവിടുത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു.

കഴിഞ്ഞ മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടാവുകയും തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങൾ കണക്കിൽപ്പെടാത്ത 15 കോടി രൂപ കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ കാര‍്യം സ്ഥിരീകരിച്ചിട്ടില്ല.

ജസ്റ്റിസിന്‍റെ വസതിയിൽ നിന്നും പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗർഗ് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് പണം കണ്ടെത്തിയിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഭവം സുപ്രീംകോടതി മൂന്നംഗ ബെഞ്ച് അന്വേഷിച്ച് വരികയാണ്. അതിനിടെയാണ് വർമയെ സ്ഥലം മാറ്റിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com