അണ്ണാമലൈ ബിജെപി വിട്ടു; രാജി സ്വീകരിച്ച് പാർട്ടി

ഉച്ചയ്ക്ക് ഉച്ചയ്ക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്
k annamalai quits bjp party accepts his resignation

കെ. അണ്ണാമലൈ

Updated on

ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് മുന്നോടിയായാണ് ബിജെപിയുടെ നിര്‍ണായകനീക്കം ഉണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ച തന്നെ അണ്ണാമലൈ രാജി സമർപ്പിച്ചിരുന്നെങ്കിലും പാർട്ടിയത് അംഗീകരിച്ചിരുന്നില്ല. അണ്ണാമലൈയുമായി ചർച്ച നടത്തുകയായിരുന്നു. എന്നാൽ അത് ഫലം കാണാതെ വന്നതോടെയാണ് നേതൃത്വം രാജി സ്വീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com