കനഗോലു മുഖ്യ ഉപദേഷ്ടാവ്; കാബിനറ്റ് റാങ്കോടെ നിയമിച്ച് ഡികെ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും ശിവകുമാറിന്‍റെ ഭരണം.
Kanagolu appointed as chief advisor; DK appoints him with cabinet rank

സുനിൽ കനഗോലു

Updated on

ബംഗളൂരു: കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത് കനഗോലുവായിരുന്നു. ഭരണ നിർവഹണം, പൊതുജനസമ്പർക്ക്, നയപരമായ ആശയ വിനിമയം, ഭരണപരിഷ്കാരങ്ങൾഎന്നിവയ്ക്കായി ‌ശിവകുമാർ കനഗോലുവിന്‍റെ ഉപദേശം തേടിയേക്കും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും ശിവകുമാറിന്‍റെ ഭരണം. കർണാടകയിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തന്ത്രങ്ങൾ മെനഞ്ഞത് കനഗോലുവായിരുന്നു.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്തും കനഗോലു മുഖ്യ ഉപദേഷ്‌ടാവായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടി ഗ്യാരണ്ടി, പേ സിഎം മുതലായ ആശയങ്ങൾ മുന്നോട്ടു വച്ചത് കനഗോലുവാണ്.

logo
Metro Vaartha
www.metrovaartha.com