"രാഹുലിന്‍റെ സംസാരം കേട്ടാൽ തലവേദനയെടുക്കും, എന്തൊരു ശല്യമാണ്": പരിഹസിച്ച് കങ്കണ

വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമർശിച്ചുകൊണ്ടായിരുന്നു കങ്കണയുടെ പരാമർശം
kangana ranaut against rahul gandhi

കങ്കണ റണാവത്ത്, രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടിയും ഹിമാചൽപ്രദേശിൽ നിന്നുള്ള എംപിയുമായ കങ്കണ റണാവത്ത്. വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമർശിച്ചുകൊണ്ടായിരുന്നു കങ്കണയുടെ പരാമർശം. രാഹുൽ ഗാന്ധിയുടെ സംസാരം അരോചകമാണെന്നും തലവേദനയെടുക്കുമെന്നുമാണ് അവർ പറഞ്ഞത്.

"അദ്ദേഹത്തെ കേട്ടിരിക്കുക എന്നത് അരോചകമാണ്. തലവേദനയെടുക്കും. അദ്ദേഹം ബാല്യകാലത്തെ ട്രോമയിലൂടെ കടന്നുപോവുകയാണ്. എന്തോരു ശല്യമായിരുന്നു. സംസാരം നിർത്താൻ സഭാ അധ്യക്ഷൻ പോലും ആവശ്യപ്പെട്ടു. പാർലമെന്‍റിനെ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്തത്." - കങ്കണ റണാവത്ത് പറഞ്ഞു. വാർത്ത എജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ സംവരണ ഭേദഗതി ബില്ലിന് വനിതാസംവരണവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുക്കവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ചെറുസംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം തട്ടിയെടുത്ത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പുഭൂപടം മാറ്റിവരക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com