കങ്കണ റണാവത്ത്
കങ്കണ റണാവത്ത്

സിനിമാലോകം കപടം, തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമ ഉപേക്ഷിക്കും: കങ്കണ

മാണ്ഡിയിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയായി കങ്കണ മത്സരിക്കുന്നത്.
Published on

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ ലോകം വിടുമെന്ന് പ്രഖ്യാപിച്ച് കങ്കണ റണാവത്ത്. സിനിമാ ഇൻഡസ്ട്രി പൊള്ളയാണെന്നും കങ്കണ അഭിപ്രായപ്പെട്ടു. ആജ് തക്കിനു നൽകിയ അഭിമുഖത്തിലാണ് കങ്കണ സിനിമ മേഖല വിടുന്നതിനെക്കുറിച്ച് പരാമർശിച്ചത്. മാണ്ഡിയിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയായി കങ്കണ മത്സരിക്കുന്നത്.

സിനിമാ ലോകം ഒര മിഥ്യയാണ്. അവിടെയുള്ളതെല്ലാം കപടമാണ്. അവർ വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് നിർമിക്കുന്നത്. പ്രേക്ഷകരെ ആകർഷിക്കുന്നതിനായി സൃഷ്ടിക്കുന്ന നീർക്കുമിള പോലെ തിളക്കമുള്ളൊരു ലോകമാണതെന്നും കങ്കണ പറഞ്ഞു.

എമർജൻസി എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസിനൊരുങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com