
ദർശൻ തൂഗുദീപ
ബംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ സുപ്രീം കോടതി ജാമ‍്യം റദ്ദാക്കിയതിനു പിന്നാലെ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപ അറസ്റ്റിൽ.
നടനെ ബെല്ലാരി ജയിലിലേക്ക് മാറ്റും. ദർശനൊപ്പം നടി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കർണാടക സർക്കാരിന്‍റെ അപ്പീലിലാണ് നടപടി.