ബസ് ചാർജ് കൂട്ടി കർണാടക; മിനിമം ചാർജ് 10 രൂപ, സ്ത്രീകളുടെ സൗജന്യയാത്ര തുടരും

പരമാവധി ചാർജ് 35 രൂപയിൽ നിന്ന് 45 ആയും മാറി.
Karnataka govt increases bus fare across four state transport corporations

ബസ് ചാർജ് കൂട്ടി കർണാടക; മിനിമം ചാർജ് 10 രൂപ, സ്ത്രീകളുടെ സൗജന്യയാത്ര തുടരും

Updated on: 

ബംഗളൂരു: ബസ് ചാർജ് വർധിപ്പിച്ച് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി. ബിഎംടിസി സിറ്റി ബസുകളിലെ മിനിമം ചാർജ് ആറ് രൂപയിൽ നിന്ന് പത്ത് രൂപയായി വർധിപ്പിച്ചു. പരമാവധി ചാർജ് 35 രൂപയിൽ നിന്ന് 45 ആയും മാറി. എസി വജ്ര ബസുകളുടെ ചാർജ് 75ൽ നിന്ന് 90 ആയി വർധിപ്പിച്ചു. കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള വായു വജ്ര സർവീസിന്‍റെ ചാർജ് 405 രൂപയിൽ നിന്ന് 425 രൂപയായും കൂട്ടി.

തമിഴ്നാട്, മഹാരാഷ്‌ട്ര സർക്കാരുകൾ ബസ് ചാർജ് കൂട്ടിയിരുന്നുവെന്നും ഇന്ധന വില വർധിച്ച സാഹചര്യത്തിലാണ് ചാർജ് വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി നിരക്ക് വർധന 9 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും, രാജഹംസം, എ.സി. ബസുകൾ തുടങ്ങിയ ആഡംബര സർവീസുകളുടെ നിരക്കുകൾ വിപണിയിലെ മത്സരനിരക്കുകൾ കൂടി കണക്കിലെടുത്താണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡംബര ബസുകൾ ഒഴികെയുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പു നൽകുന്ന ശക്തി പദ്ധതി കർണാടകയിൽ പ്രാബല്യത്തിൽ ഉണ്ട്.