ശമ്പളത്തോടെയുള്ള ആർത്തവ അവധി; കർണാടക സർക്കാരിന്‍റെ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ

18 മുതൽ 52 വയസു വരെയുള്ള ‌സ്ത്രീകൾക്കാണ് ആർത്തവ അവധി നിർബന്ധിതമാക്കിയിരുന്നത്.
Karnataka HC stays govt notification on menstrual leave

ശമ്പളത്തോടെയുള്ള ആർത്തവ അവധി; കർണാടക സർക്കാരിന്‍റെ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ

file image

Updated on

ബെംഗളൂരു: സ്ത്രീ ജീവനക്കാർക്കെല്ലാം മാസത്തിലൊരിക്കൽ ശമ്പളത്തോടു കൂടി ആർത്തവ അവധി അനുവദിക്കാനുള്ള കർണാടക സർക്കാരിന്‍റെ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. 18 മുതൽ 52 വയസു വരെയുള്ള ‌സ്ത്രീകൾക്കാണ് ആർത്തവ അവധി നിർബന്ധിതമാക്കിയിരുന്നത്. നവംബർ 9നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു വന്നത്. ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനും അവിരാറ്റ എഎഫ്എൽ കണക്റ്റിവിറ്റി സിസ്റ്റ‌ംസും നൽകിയ ഹർജിയിൽ ജസ്റ്റിസ് ജ്യോതി എം ആണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ഇത്തരത്തിലൊരു വിജ്ഞാപനം പുറപ്പെടുവിക്കും മുൻപ് സർക്കാർ തങ്ങളുമായി കൂടിയാലോചിച്ചില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം.

സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സർക്കാർ ഈ രീതിയിൽ അവധി നൽകുന്നില്ലെന്നാണ് ബംഗളൂരു ഹോട്ടൽസ് അസോസിയേഷൻ‌ വാദിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com