കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം 'Tr' ചേർക്കാം

അധ്യാപക ദിനത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്
karnataka introduces tr prefix for teachers

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം 'Tr' ചേർക്കാം

representative image

Updated on

ബംഗളൂരു: കർണാടകയിൽ ഇനി അധ്യാപകർക്ക് പേരിന് മുന്നിൽ 'tr' ചേർക്കാമെന്ന് സർക്കാർ. ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ചേർക്കാനാണ് ഡികെ സർക്കാർ അനുമതി നൽകിയത്. ശനിയാഴ്ച വിജയനഗര ജില്ലയിലെ കൂട്ലിഗിയിൽ നടന്ന അധ്യാപകദിന ചടങ്ങിൽ മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് തീരുമാനം അറിയിച്ചത്.

രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് പേരിനൊപ്പം ഔദ്യോഗിക പദവി നൽകാൻ ഒരു സംസ്ഥാനം തീരുമാനിക്കുന്നത്. ഡോക്റ്റർമാർക്ക് പേരിന് മുന്നിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന 'dr' ചേർക്കാം, അതുപോലെ തന്നെ പ്രെഫസർക്കും 'prof' എന്ന് ചേർക്കാം. സമാനമായാണ് അധ്യാപകർക്കും അനുമതി നൽകിയിരിക്കുന്നത്.

ഇന്ത്യയിലാകെ ഒരു കോടിയിലധികം അധ്യാപകരുണ്ടെന്നും ഇതിൽ ഏകദേശം 4.5 ലക്ഷത്തോളം അധ്യാപകർ കർണാടകയിലാണ് ഉള്ളതെന്നും ഡികെ പറഞ്ഞു. ഓരോ വ്യക്തിയെയും നല്ല രീതിയിൽ വളർത്തിയെടുക്കാനുള്ള അധ്യാപകരുടെ പങ്ക് വലുതാണെന്നും അവർക്ക് പ്രത്യേക പദവി നൽകേണ്ടത് അനിവാര്യമാണെന്നും ശിവകുമാർ പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com