16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം; നിർദേശവുമായി കർണാടക മുഖ്യമന്ത്രി

ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ശുപാർശ മുന്നോട്ടു വച്ചത്.
Karnataka to ban social media to children under 16

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം; നിർദേശവുമായി കർണാടക മുഖ്യമന്ത്രി

Updated on

ബംഗളൂരു: പതിനാറു വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യർ നിരോധനവുമായി ബന്ധപ്പെട്ട ശുപാർശ മുന്നോട്ടു വച്ചിട്ടുണ്ട്. കൗമാരപ്രായത്തിലുള്ള കുട്ടികളിലെ സമൂഹമാധ്യമങ്ങളോടുള്ള അടിമത്തം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ നീക്കം. ശുപാർശ അംഗീകരിക്കപ്പെട്ടാൽ കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ നിരോധിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറും കർണാടക.

ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ശുപാർശ മുന്നോട്ടു വച്ചത്. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് കർണാടകയെ ഇത്തരമൊരു ശുപാർശയിലേക്ക് എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെ ഐടി മന്ത്രി പ്രിയങ്ക് ഖാർഗേ കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വിലക്കുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. വിഷയത്തിൽ സർവകലാശാല മേധാവികളുടെ അഭിപ്രായവും സർക്കാർ തേടിയിരുന്നു. ഭൂരിഭാഗം സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ നിർദേശത്തെ അനുകൂലിച്ചതായാണ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com