കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി, നിയമന ഉത്തരവ് നേരിട്ട് കൈമാറാൻ വിജയ്

ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി എൻ. ആനന്ദ് അറിയിച്ചു
Karur tragedy: Govt jobs for 41 victims' families

വിജയ്

Updated on

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ തമിഴ്നാട് സർക്കാർ. ടിവികെ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് കരൂരിൽ‌ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്കാണ് ജോലി നൽകുന്നത്. വിജയ് നേരിട്ടായിരിക്കും നിയമന ഉത്തരവ് കൈമാറുക. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി എൻ. ആനന്ദ് അറിയിച്ചു.

2025 സെപ്റ്റംബർ 27നാണ് ദുരുന്തമുണ്ടായത്. വിജയ്‌യെ ഒരുനോക്ക് കാണാനെത്തിയവരാണ് ദുരന്തത്തിൽപ്പെട്ടത്. ഏഴു മണിക്കൂർ വൈകിയാണ് വിജയ് എത്തിയത്. അദ്ദേഹത്തിന്‍റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായത്. കുട്ടികളും സ്ത്രീകളും ഉൾപ്പടെ 41 പേരാണ് മരിച്ചത്.

ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം ഒക്‌ടോബർ 27ന് മഹാബലിപുരത്തെ ഒരു റിസോർട്ടിൽവച്ച് വിജയ് ദുരന്തബാധിതരുടെ കുടുംബങ്ങളെ കണ്ടിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായി വിജയ് കരൂരിൽ എത്തുന്നത്. അതിനിടെ മുൻ ഡിഎംകെ സര്‍ക്കാരിന്‍റെ ഗൂഢാലോചനയാണെന്ന് പിഡബ്ല്യുഡി മന്ത്രി ആദവ് അർജുന ആരോപിച്ചു. ഡിഎംകെ സർക്കാറും പൊലീസും ചേർന്നാണ് ദുരന്തം വരുത്തിവച്ചതെന്നും, ഇതിന് പിന്നിലുള്ളവർക്കെതിരേ കര്‍ശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com