
കശ്മീർ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ച് സൈന്യം
representative image
ശ്രീനഗർ: കശ്മീർ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. മേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് സുരക്ഷാ ഏജൻസികളും തീവ്രവാദികളും തമ്മിൽ ശക്തമായ വെടിവയ്പ്പ് നടന്നതായാണ് വിവരം.
അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് പൊലീസ് അറിയിച്ചു.