"ചൂടിനെ പ്രതിരോധിക്കാൻ എസി വേണ്ട, പോക്കറ്റിൽ ഒരു സവാള മാത്രം മതി"; വിവാദപ്രസ്താവനയുമായി സിന്ധ്യ|Video

നിങ്ങളുടെ കീശയിൽ ഒരു സവാള സൂക്ഷിക്കൂ. നിങ്ങൾക്ക് പിന്നെ യാതൊന്നും സംഭവിക്കില്ല എന്നാണ് സിന്ധ്യ പറഞ്ഞത്.
keep a onion in pocket to beat heat stroke says scindia

"ചൂടിനെ പ്രതിരോധിക്കാൻ എസി വേണ്ട, പോക്കറ്റിൽ ഒരു സവാള മാത്രം മതി"; വിവാദപ്രസ്താവനയുമായി സിന്ധ്യ

Updated on

ശിവ്പുരി: കടുത്ത ചൂടിനെ പ്രതിരോധിക്കാൻ പോക്കറ്റിൽ ഒരു സവാള സൂക്ഷിച്ചാൽ മതിയെന്ന വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാജ്യം കടുത്തചൂടിൽ വലയുന്നതിനിടെയാണഅ വിവാദ പ്രസ്താവന. മധ്യപ്രദേശിലെ ശിവ്പുരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സിന്ധ്യ ഇക്കാര്യം പറഞ്ഞത്. ഞാൻ കാറിൽ എയർ കണ്ടീഷനിങ് ഉപയോഗിക്കാറില്ല. മാത്രമല്ല എയർ കണ്ടീഷൻ ചെയ്ത ഇടങ്ങളിൽ ഇരിക്കാറുമില്ല.

മേയിലെ 51 ഡിഗ്രീ സെൽഷ്യസ് ചൂടിൽ എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുമ്പോൾ ഇതു ചമ്പൽ ത്വക്ക് ആണെന്നാണ് മറുപടി നൽകാറുള്ളത്. മറ്റൊരു കാര്യം പറയാനുള്ളത്, ഞാൻ കാഴ്ചയിൽ ചെറുപ്പമായി തോന്നുന്നുണ്ടെങ്കിലും ആത്മാവ് കൊണ്ട് പഴയ ആളാണ്. നിങ്ങളുടെ കീശയിൽ ഒരു സവാള സൂക്ഷിക്കൂ. നിങ്ങൾക്ക് പിന്നെ യാതൊന്നും സംഭവിക്കില്ല എന്നാണ് സിന്ധ്യ പറഞ്ഞത്.

എല്ലാവരും വലിയ പെട്ടികളുമായി നടക്കുമ്പോൾ കമ്യൂണിക്കേഷൻ മന്ത്രി ഒരു സവാളയുമായാണ് നടക്കുന്നത്. ഇതൊക്കെ പണ്ടു മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ആയുർവേദം പുരോഗമിക്കുമ്പോഴും പഴയ കാര്യങ്ങൾ മറക്കരുതെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പലയിടത്തും ചൂടിൽ നിന്ന് രക്ഷപെടുന്നതിനായി സവാള ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ കടുത്ത ചൂട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങൾ മൂലം അപകടങ്ങൾക്ക് സാധ്യതയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com